രോഗിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് മരിച്ചു

രോഗിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് മരിച്ചു


ഫ്‌ളോറിഡ: രോഗിയുടെ ആക്രമണത്തില്‍ പരിക്കേറ്റ മലയാളി നഴ്‌സ് മരണത്തിന് കീഴടങ്ങി. എച്ച് സി എ ഫ്‌ളോറിഡ പാംസ് വെസ്റ്റ് ഹോസ്പിറ്റല്‍ നഴ്‌സ് ലീലാമ്മ ലാല്‍ (67) ആണ് മരിച്ചത്. രോഗിയുടെ ആക്രമണത്തില്‍ ലീലാമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 

സംഭവത്തിലെ പ്രതി സ്റ്റീഫന്‍ സ്‌കാന്റില്‍ബറിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നു. ആക്രമണത്തില്‍ ലീലാമ്മയുടെ മുഖത്തും കണ്ണുകളിലും ഗുരുതരമായി പരിക്കേറ്റിരുന്നു. വെസ്റ്റ് പാം ബീച്ചിലെ സെന്റ് മേരീസ് ആശുപത്രിയിലാണ് ലീലാമ്മയെ പ്രവേശിപ്പിച്ചിരുന്നത്. ഫെബ്രുവരി 18നായിരുന്നു സംഭവം. 

ആക്രമണത്തിന് ശേഷം പ്രതി ആശുപത്രിയില്‍ നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും പൊലീസ് പിടികൂടിയിരുന്നു.