കണ്ണൂര്‍: ആറളം ഫാമില്‍ ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു. കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് ആദിവാസി ദമ്പതിമാരായ കരിക്കമുക്കിലെ വെള്ളിയെയും (82) ഭാര്യ ലീലയെയും (70) കാട്ടാന കൊലപ്പെടുത്തിയത്.
ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായതെന്നാണ് വിവരം. ആര്‍ആര്‍ടി സംഘം പ്രദേശത്തെത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികില്‍ ആന നിലയുറപ്പിച്ചതോടെ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാന്‍ സാധിച്ചില്ല.
ആറളം ആദിവാസി പുനരധിവാസ മേഖലയില്‍ കാട്ടാനശല്യം അതിരൂക്ഷമാണ്. പത്ത് വര്‍ഷത്തിനിടെ പത്തോളം പേരാണ് ഈ ഭാഗത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.