യുഎസ് സന്ദര്‍ശനിത്തിനിടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; വിവാദം

യുഎസ് സന്ദര്‍ശനിത്തിനിടെ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; വിവാദം


ന്യൂഡല്‍ഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ വെച്ച് പറഞ്ഞ വാക്കുകള്‍ വിവാദമാകുന്നു. അമേരിക്കയിലെ ബോസ്റ്റണില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി വിമര്‍ശനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വാധീനങ്ങള്‍ക്ക് കീഴ്‌പ്പെട്ടുവെന്ന് പറഞ്ഞ രാഹുല്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെക്കുറിച്ച് ആശങ്കകള്‍ ഉന്നയിക്കുകയും ചെയ്തു. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രായപൂര്‍ത്തിയായവരേക്കാള്‍ കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്തതായി രാഹുല്‍ ഗാന്ധി പറഞ്ഞു.

വൈകുന്നേരം 5:30 ന് വോട്ടിംഗ് കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ വൈകുന്നേരം 5:30 നും 7:30 നും ഇടയില്‍ 65 ലക്ഷം വോട്ടര്‍മാര്‍ വോട്ട് ചെയ്തു. അത് എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ല. വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ നിഷേധിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ച് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തിയതിന് നിരവധി എക്‌സ് ഉപയോക്താക്കളാണ് കോണ്‍ഗ്രസ് നേതാവിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. രാഹുലിന്റെ പ്രസ്താവ ജനാധിപത്യ വിരുദ്ധവും രാജ്യവിരുദ്ധവുമാണെന്ന വിമര്‍ശനവുമായി ബിജെപിയും രംഗത്ത് വന്നിട്ടുണ്ട്.