ന്യൂഡല്‍ഹി: ഇന്‍ഡിഗോയ്ക്ക് ആശ്വാസമായി ഡി ജി സി എ ഇളവ്. സര്‍വീസുകള്‍ താറുമാറായതിനു പിന്നാലെയാണ് ഇളവ് അനുവദിച്ചത്. പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിബന്ധന ഡി ജി സി എ പിന്‍വലിച്ചു. ജീവനക്കാരുടെ പ്രതിവാര വിശ്രമവും അവധിയും രണ്ടായി നല്‍കണമെന്ന നിര്‍ദേശമാണ് ഡി ജി സി എ പിന്‍വലിച്ചത്.
കഴിഞ്ഞ നാല് ദിവസമായി ഡ്യൂട്ടി സമയ നിബന്ധന അടക്കമുള്ള പരിഷ്‌കരണങ്ങള്‍ കാരണം ഇന്‍ഡിഗോയുടെ ആയിരത്തിലധികം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. വെള്ളിയാഴ്ച മാത്രം 600ലധികം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. ഇത് വലിയ തിരിച്ചടിയായിരുന്നു. ഡല്‍ഹി വിമാനത്താവളങ്ങളിലടക്കം വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. യാത്രക്കാര്‍ ഉള്‍പ്പെടെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു.
