ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി' എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. പുസ്തകത്തിന്റെ പുറംചട്ടയിലുള്ള ചിത്രം പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നില്ലെന്നും അത് പുസ്തകത്തില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.
നേരത്തെ ഹര്‍ജിക്കാരന്‍ അരുന്ധതി റോയിയുടെ 'മദര്‍ മേരി കംസ് ടു മി' എന്ന പുസ്തകത്തിനെതിരേ സമാന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും തള്ളിയതിനെത്തുടര്‍ന്നാണ് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പുസ്തകത്തിന്റെ കവറായ പുകവലിക്കുന്ന ചിത്രം നിയമപരമായ മുന്നറിയിപ്പ് നല്‍കാതെ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി.
