ആര്‍ എസ് എസ് ചരിത്രത്തെ വളച്ചൊടിക്കുന്നു; നിരോധിക്കണം; ഖര്‍ഗെ

ആര്‍ എസ് എസ് ചരിത്രത്തെ വളച്ചൊടിക്കുന്നു; നിരോധിക്കണം; ഖര്‍ഗെ


ന്യൂഡല്‍ഹി: ആര്‍ എസ് എസ് നിരോധിക്കേണ്ട സംഘടനയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ ഇതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും എന്‍ ഇ പി പുനഃപരിശോധിക്കുന്ന കാര്യം കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പരിഗണനയിലുള്ളതായും ഖര്‍ഗെ പറഞ്ഞു.

കോണ്‍ഗ്രസും യു പി എ സര്‍ക്കാരും സര്‍ദാര്‍ വല്ലഭായ് പട്ടേലിന് മതിയായ ബഹുമാനം നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ ഖര്‍ഗെ മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയവരാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പട്ടേലിനെ ഓര്‍ക്കുന്നില്ലെന്ന് പറയുന്നതെന്നും ആര്‍ എസ് എസ് ചരിത്രത്തെ വളച്ചൊടിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപിച്ചു.