കത്വയില്‍ ഭീകരര്‍ക്കായി സുരക്ഷാ സേനയുടെ തെരച്ചില്‍

കത്വയില്‍ ഭീകരര്‍ക്കായി സുരക്ഷാ സേനയുടെ തെരച്ചില്‍


ശ്രീനഗര്‍: കത്വയില്‍ ഭീകരര്‍ക്കായി സുരക്ഷാ സേനയുടെ തെരച്ചില്‍. സംയുക്ത സേനയാണ് പരിശോധന നടത്തുന്നത്. ഭീകരര്‍ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്.

കത്വയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടിയിരുന്നു. മുന്‍പ് ഭീകര സാന്നിധ്യം സ്ഥിരീകരിച്ച ജുതാനയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തില്‍ ഒരു പൊലീസുകാരന് പരുക്കേറ്റിരുന്നു. കത്വ ജില്ലയില്‍ 4 ദിവസമായി ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.