ആഴ്ചയില്‍ നാലു പ്രവൃത്തി ദിനങ്ങള്‍ മാത്രം; പുതിയ നിയമം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി ന്യൂയോര്‍ക്ക് സിറ്റി

ആഴ്ചയില്‍ നാലു പ്രവൃത്തി ദിനങ്ങള്‍ മാത്രം; പുതിയ നിയമം യാഥാര്‍ത്ഥ്യമാക്കാനൊരുങ്ങി ന്യൂയോര്‍ക്ക് സിറ്റി



ന്യൂയോര്‍ക്ക് സിറ്റി: തിരക്കുപിടിച്ച ജീവിത ശൈലി പിന്തുടരുന്ന ഒരു നഗരത്തില്‍ വിശ്രമത്തിനുപോലും ആവശ്യത്തിന് ഇടവേളകളില്ലാതെ ജോലികളിലും മറ്റ് ജീവിതാവശ്യങ്ങളിലും മുഴുകിയാണ് ജനജീവിതം. ആഴ്ചയില്‍നാലുദിവസം മാത്രം പ്രവൃത്തിദിനമാക്കുകയും ബാക്കി ദിനങ്ങള്‍ വിശ്രമത്തിനോ നമുക്ക് ഇഷ്ടവും ആനന്ദവും നല്‍കുന്ന മറ്റു ജോലികളിലോ ഏര്‍പ്പെടാന്‍ അവസരമൊരുങ്ങുക എന്നത് ഇതുപോലെ തിരക്കേറിയ നഗരങ്ങളില്‍ അത്ര എളുപ്പമായ കാര്യമല്ലെന്നു തോന്നാം. എന്നാല്‍ ന്യൂയോര്‍ക്ക് സിറ്റി അത്തരമൊരു സ്വപ്‌ന സാക്ഷാത്കാരത്തിലേക്ക് പോവുകയാണ്.

ആഴ്ചയില്‍ നാല് ദിവസത്തെ ജോലി എന്ന ആശയം നടപ്പാക്കാനായി ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച രണ്ട് പുതിയ ബില്ലുകള്‍ അനതിന്റെ ലക്ഷ്യത്തിലേക്ക് കടക്കുകയാണ്.

സംസ്ഥാന സ്വകാര്യ ജീവനക്കാര്‍ക്കായി ന്യൂയോര്‍ക്ക് സിറ്റി അവതരിപ്പിച്ച അസംബ്ലി ബില്‍ A5454 ഉം അസംബ്ലി ബില്‍ A5423 ഉം നിലവില്‍ കമ്മിറ്റിയിലെത്തിയതോടെ നടപടിക്രമങ്ങള്‍ ഒരു പടികൂടി കടന്നിരിക്കുകയാണ്.
 
ലോകമെമ്പാടും വിജയകരമായ പരീക്ഷണങ്ങള്‍ കണ്ടതിന് ശേഷം യോഗ്യരായ DC 37 ജീവനക്കാര്‍ക്കായി എന്‍വൈസി മുമ്പ് 4 ദിവസത്തെ വര്‍ക്ക് വീക്ക് പൈലറ്റ് പ്രോഗ്രാം ആരംഭിച്ചിരുന്നു. ഇപ്പോള്‍, തുല്യ ശമ്പളത്തോടുകൂടിയ ചെറിയ വര്‍ക്ക് വീക്ക്, കൂടുതല്‍ ജോലി ചെയ്യുന്ന ന്യൂയോര്‍ക്കുകാര്‍ക്ക് കൂടി ഉപയുക്തമായ വിധത്തില്‍ നടപ്പില്‍വരുത്താനുള്ള സാധ്യതയിലെത്തി നില്‍ക്കുകയാണ്.

ന്യൂയോര്‍ക്ക് സ്മാര്‍ട്ട് വീക്ക് പൈലറ്റ് പ്രോഗ്രാം സൃഷ്ടിക്കുന്ന അസംബ്ലി ബില്‍ A5454 സ്വകാര്യ ജീവനക്കാര്‍ക്കുവേണ്ടിയുള്ളതാണ്. ബില്‍ അനുസരിച്ച്, ഈ പരിപാടി 'യോഗ്യതാ തൊഴിലുടമകള്‍ നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതിനും പങ്കെടുക്കുന്ന ജീവനക്കാരിലും തൊഴിലുടമകളിലും അത്തരം ജോലി ക്രമീകരണങ്ങളുടെ നേട്ടങ്ങളും സ്വാധീനങ്ങളും പഠിക്കുന്നതിനും' സഹായിക്കും.

അതേസമയം, അസംബ്ലി ബില്‍ A5423 സംസ്ഥാന ജീവനക്കാര്‍ക്കുള്ളതായിരിക്കും, 2025 ഒക്ടോബര്‍ 1 നോ അതിനുമുമ്പോ ആരംഭിക്കുന്ന മറ്റൊരു നാല് ദിവസത്തെ പ്രവൃത്തി ആഴ്ച പൈലറ്റ് പ്രോഗ്രാം സ്ഥാപിക്കും. സംസ്ഥാന ഏജന്‍സികളും മറ്റ് സംസ്ഥാന സര്‍ക്കാര്‍ ജോലികളും യോഗ്യരായ പങ്കാളികളെ നിശ്ചയിക്കും, അതില്‍ നാല് ദിവസത്തെ പ്രവൃത്തി ആഴ്ച കുറഞ്ഞത് അറുപത് ശതമാനം സംസ്ഥാന ജീവനക്കാര്‍ക്കും 'പ്രായോഗികവും പ്രയോജനകരവുമാണ്'.

ഒരു ബില്‍ കമ്മിറ്റിയിലായിരിക്കുമ്പോള്‍, നിയമനിര്‍മ്മാണ പ്രക്രിയയില്‍ കൂടുതല്‍ പുരോഗമിക്കുന്നതിന് മുമ്പ് അത് അവലോകനത്തിന് വിധേയമാണ്. അസംബ്ലി ബില്‍ A5454 ഉം അസംബ്ലി ബില്‍ A5423 ഉം പൊതു ഹിയറിംഗുകള്‍, ഭേദഗതികള്‍, ചര്‍ച്ചകള്‍, കമ്മിറ്റി വോട്ടുകള്‍ എന്നിവയ്ക്ക് വിധേയമാക്കണം, തുടര്‍ന്ന് മുന്നോട്ട് പോകണം. അതിനാല്‍ ഇനിയും ഒരുപാട് ദൂരം ഇനുയുമുണ്ടെങ്കിലും, ആഴ്ചയില്‍ 32  മണിക്കൂര്‍ പ്രവൃത്തി കുറയ്ക്കുന്നതിലേക്ക് എന്‍വൈസി ഒരു പടി കൂടി അടുത്തെന്ന് പറയാം.

ആഴ്ചയില്‍ നാല് ദിവസത്തെ ജോലിയുടെ ഗുണങ്ങള്‍ ലോകമെമ്പാടും ആവര്‍ത്തിച്ച് വിജയം കൈവരിച്ചിട്ടുണ്ട്, ജീവനക്കാരുടെ മെച്ചപ്പെട്ട ക്ഷേമത്തിനും, ഉല്‍പ്പാദനക്ഷമതയ്ക്കും സംതൃപ്തിക്കും, ക്ഷീണം കുറയ്ക്കുന്നതിനും മറ്റും ഈ രീതി സഹായകമാണെന്ന് തെളിഞ്ഞിട്ടുണ്ട്. യുണൈറ്റഡ് കിംഗ്ഡം മുതല്‍ ഐസ്‌ലാന്‍ഡ്, ഓസ്‌ട്രേലിയ, ജപ്പാന്‍ വരെയുള്ള എല്ലായിടത്തും നാല് ദിവസത്തെ പ്രവൃത്തി ആഴ്ചയില്‍ ഒരു പരീക്ഷണം നടപ്പിലാക്കി, മികച്ച ഫലങ്ങള്‍ ലഭിച്ചിട്ടുണ്ട്.