ന്യൂഡൽഹി: ചൈനയിൽ വ്യാപകമായി പടർന്നുപിടിക്കുന്ന ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) ഇന്ത്യയിൽ ആദ്യം ബെംഗളുരുവിൽ റിപ്പോർട്ട് ചെയ്തതിനു പിന്നാലെ മറ്റ് 6 ഇതുവരെ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) അണുബാധയുള്ള ഏഴ് കേസുകൾ കൂടി സ്ഥിരീകരിച്ചു. എല്ലാം കുട്ടികളിലാണ്. ബെംഗളൂരു, നാഗ്പൂർ, തമിഴ്‌നാട്, അഹമ്മദാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വൈറസ് ബാധിതർ.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ബെംഗളൂരുവിൽ രണ്ട് കേസുകളാണ് ആദ്യം സ്ഥിരീകരിച്ചത്. ഇതിൽ ആദ്യം രോഗം ബാധിച്ച മൂന്ന് മാസം പ്രായമുള്ള കുട്ടി സുഖംപ്രാപിച്ചു. എട്ട് മാസം പ്രായമുള്ള മറ്റൊരുകുട്ടി ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്. തമിഴ്‌നാട്ടിൽ ചെന്നൈയിലും സേലത്തുമായാണ് രണ്ട് കുട്ടികളിൽ രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ സെക്രട്ടറി സുപ്രിയ സാഹു അറിയിച്ചു.
അതേസമയം, സ്ഥിതി നിയന്ത്രണവിധേയമാണെന്നും കോവിഡ്19 പോലുള്ള മാരകമായ അപകടസാധ്യതയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ വ്യക്തമാക്കി. എച്ച്എംപിവി ഒരു പുതിയ വൈറസല്ല. 2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്, വർഷങ്ങളായി ഇത് ലോകമെമ്പാടും പ്രചരിക്കുന്നുണ്ട്,' നദ്ദ പറഞ്ഞു.
ചൈനയിലെയും അയൽരാജ്യങ്ങളിലെയും സ്ഥിതിഗതികൾ ആരോഗ്യമന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) സ്ഥിതിഗതികൾ മനസ്സിലാക്കി, റിപ്പോർട്ട് ഉടൻ ഞങ്ങളുമായി പങ്കുവയ്ക്കുമെന്നും നദ്ദ പറഞ്ഞു.
ഇന്ത്യയിൽ 7 എച്ച്എംപിവി കേസുകൾ സ്ഥിരീകരിച്ചു