പാട്‌ന: ബീഹാറില്‍ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കൈയില്‍ മൂര്‍ഖന്‍ പാമ്പ് ചുറ്റി. പിന്നാലെ ഒന്നരവയസുകാരന്‍ പാമ്പിനെ കടിച്ചുകൊന്നു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ബേട്ടിയ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഗോവിന്ദ എന്ന കുട്ടിയുടെ അടുത്തേക്ക് പാമ്പ് ഇഴഞ്ഞെത്തി കൈയില്‍ ചുറ്റുകയായിരുന്നു. കളിപ്പാട്ടം കൊണ്ട് കുട്ടി പാമ്പിനെ അടിക്കുകയും പിന്നാലെ കടിക്കുകയുമായിരുന്നു. പാമ്പ് തത്ക്ഷണം ചത്തു. ശബ്ദം കേള്‍ക്കാതെ വന്നതോടെ വീട്ടുകാര്‍ നോക്കിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. ഉടനെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെത്തിച്ചു. ആരോഗ്യനില വഷളായതോടെ ബേട്ടിയയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടി നിരീക്ഷണത്തില്‍ കഴിയുകയാണ്.
കൈയില്‍ ചുറ്റിയ മൂര്‍ഖന്‍ പാമ്പിനെ ഒരു വയസുകാരന്‍ കടിച്ചുകൊന്നു
