ഡെന്‍വര്‍ വിമാനത്താവള റണ്‍വേയില്‍ പരിഭ്രാന്തി: ഗിയര്‍ തകരാറിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പറന്നുയരുന്നത് നിര്‍ത്തിവച്ചു

ഡെന്‍വര്‍ വിമാനത്താവള റണ്‍വേയില്‍ പരിഭ്രാന്തി: ഗിയര്‍ തകരാറിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പറന്നുയരുന്നത് നിര്‍ത്തിവച്ചു

ഡെന്‍വര്‍ (യുഎസ്എ) :  ടേക്ക് ഓഫിനിടെ ലാന്‍ഡിംഗ് ഗിയര്‍ തകരാറിനെ തുടര്‍ന്ന് ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം അടിയന്തരമായി പുറപ്പെടുന്നത് നിര്‍ത്തിവച്ചു. ശനിയാഴ്ചയാണ് സംഭവം. യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കുന്നതിനിടയില്‍ ഒരു യാത്രക്കാരന് പരിക്കേറ്റു.

മിയാമിയിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 3023 ന് സാങ്കേതിക തകരാറുകള്‍ നേരിട്ടപ്പോഴാണ് സംഭവം നടന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ സ്ഥിരീകരിച്ചു.

വിമാനത്തിന്റെ ഇടതുവശത്ത് നിന്ന് കറുത്ത പുകയും തീജ്വാലകളും കാണപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാരെ എമര്‍ജന്‍സി സ്ലൈഡുകള്‍ വഴി തിടുക്കത്തില്‍ ഒഴിപ്പിക്കുന്നതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ കാണാം. 

ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിലെ ടയര്‍ പ്രശ്‌നംമൂലമാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് അവരുടെ സര്‍വീസ് റദ്ദാക്കിയതെന്ന് ഡെന്‍വര്‍ 7 റിപ്പോര്‍ട്ടുചെയ്തു.

വിമാനത്തിലുണ്ടായിരുന്ന 173 യാത്രക്കാരെയും ആറ് ക്രൂ അംഗങ്ങളെയും വിജയകരമായി ഒഴിപ്പിച്ചതായി എയര്‍ലൈന്‍ സ്ഥിരീകരിച്ചു.

ഒഴിപ്പിക്കലിനിടയില്‍ 6 യാത്രക്കാര്‍ക്ക് നിസ്സാരപരിക്കേറ്റതായും ഒരാള്‍ക്ക് ആശുപത്രി ചികിത്സ ആവശ്യമാണെന്നും മെഡിക്കല്‍ സംഘങ്ങള്‍ വിലയിരുത്തി.

ഡെന്‍വര്‍ വിമാനത്താവള റണ്‍വേയില്‍ പരിഭ്രാന്തി: ഗിയര്‍ തകരാറിനെ തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് പറന്നുയരുന്നത് നിര്‍ത്തിവച്ചു