മിഷിഗണ്‍: മിഷിഗണിലെ ട്രാവേഴ്‌സ് സിറ്റിയിലെ വാള്‍മാര്‍ട്ടില്‍ ശനിയാഴ്ച നടന്ന അക്രമത്തിലും കത്തി ആക്രമണത്തിലും 11 പേര്‍ക്ക് കുത്തേറ്റു. ഇവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. അക്രമകാരിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
പരുക്കേറ്റവരെ വടക്കന്‍ മിഷിഗണിലെ മുന്‍സണ്‍ ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണത്തിന് ഉപയോഗിച്ച ആയുധം മടക്കാവുന്ന രീതിയിലുള്ള കത്തിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. പ്രതി മിഷിഗണ്‍ നിവാസിയാണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പങ്കുവെച്ചിട്ടില്ല.
