പ്രയാഗ് രാജില്‍ വീടുകള്‍ തകര്‍ത്ത സംഭവം; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ യു പി സര്‍ക്കാറിനോട് സുപ്രിം കോടതി

പ്രയാഗ് രാജില്‍ വീടുകള്‍ തകര്‍ത്ത സംഭവം; 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ യു പി സര്‍ക്കാറിനോട് സുപ്രിം കോടതി


ന്യൂഡല്‍ഹി: പ്രയാഗ്രാജില്‍ വീടുകള്‍ ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും പ്രയാഗ്രാജ് ഡെവലപ്‌മെന്റ് അഥോറിറ്റിയെയും രൂക്ഷമായി വിമര്‍ശിച്ച് സുപ്രിം കോടതി. ആറ് ആഴ്ചയ്ക്കുള്ളില്‍ തകര്‍ത്ത വീടിന്റെ ഉടമകള്‍ക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചു. അത്യന്തം മനുഷ്യരഹിതവും അന്യായവുമായ പ്രവൃത്തിയെന്നാണ് സുപ്രിം കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ്മാരായ അഭയ് എസ് ഓക, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി. ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്നും കോടതി വ്യക്തമാക്കി.

2023ലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രാഷ്ട്രീയക്കാരന്‍ ആതിഖ് അഹമ്മദിന്റെ സ്ഥലമെന്നു പറഞ്ഞാണ് പ്രദേശത്തെ വീടുകള്‍ തകര്‍ത്തത്. അഡ്വ. സുല്‍ഫിക്കല്‍ ഹൈദര്‍, പ്രൊഫ. അലി അഹമ്മദ്, എന്നിവരാണ് കോടതിയെ സമീപിച്ചത്.