ബുദ്ഗാമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു

ബുദ്ഗാമില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു


ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ച ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. 32 പേര്‍ക്ക് പരിക്കേറ്റു.

തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി വിവിധയിടങ്ങളിലേക്ക് നിയോഗിച്ച ബി എസ് എഫ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. 52 സീറ്റുകളുള്ള ബസ് മലയോര പാതയില്‍ നിന്ന് 40 അടിയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരില്‍ ആറു പേരുടെ നില ഗുരുതരമാണ്.