റായ്പൂര്‍: ഛത്തീസ്ഗഡില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് ബിജാപൂരില്‍ സൈന്യവും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.
ഇന്ദ്രാവതി ദേശീയോദ്യാനത്തിന് സമീപത്ത് തെരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിനു നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇവരില്‍ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തു.