ചെന്നൈ: വീണ്ടും വിവാദ നിയമനവുമായി വിജയ് സർക്കാർ. ജനനായകൻ സിനിമ നിർമ്മാതാവ് കെ വെങ്കട്ടനാരായണയെ ഡൽഹിയിൽ തമിഴ്നാട് സർക്കാർ പ്രതിനിധിയായി നിയമനം നൽകിയതാണ് വിവാദത്തിലായത്. ജനനായകൻ സിനിമാ നിർമാതാവും കെ.വി.എൻ.പ്രൊഡക്ഷൻസ് ഉടമയുമാണ് ഇദ്ദേഹം. ഒരു വർഷത്തേക്കാണ് നിയമനം. വെങ്കട്ട നാരായണ ബംഗലൂരുവിൽ ആണ് സ്ഥിരതാമസം. വിജയ് യുമായുള്ള അടുപ്പം മാത്രമാണ് നിയമനത്തിന് പിന്നിലെന്നാണ് വിമർശനം ഉയർന്നിട്ടുള്ളത്. വിജയ് യുടെ അവസാന ചിത്രം ഇപ്പോഴും പെട്ടിയിലാണ്. ജനനായകൻ സിനിമ നിർമിച്ചാൽ പ്രശ്നങ്ങൾ നേരിടുമെന്ന് വിജയ് പറഞ്ഞിരുന്നു. നിർമാതാവിന് 500 കോടിയുടെ നഷ്ടം എന്നാണ് കോടതിയിൽ വാദിച്ചത്. എങ്കിലും സിനിമ നിർമിക്കാൻ തയാറായി, മറ്റാരും റിസ്ക് എടുക്കില്ലായിരുന്നു എന്നാണ് മലേഷ്യയിലെ ലോഞ്ചിൽ വിജയ് പറഞ്ഞത്. തുടർന്നാണ് വെങ്കട്ട നാരായണയ്ക്ക് ഇപ്പോൾ സർക്കാർ പദവിയും നൽകിയിരിക്കുന്നത്.
വീണ്ടും വിവാദ നിയമനവുമായി വിജയ് സർക്കാർ; ജനനായകൻ നിർമാതാവ് വെങ്കട്ട നാരായണ ഡൽഹി പ്രതിനിധി
