ഹ്യൂസ്റ്റൺ: എറണാകുളം പഴങ്ങനാട് കാളാംപറമ്പിൽ മറിയാമ്മ വർഗീസ് കാളംപറമ്പിൽ (91) ഹ്യൂസ്റ്റണിൽ നിര്യാതയായി. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ അംഗങ്ങളായ ഷാജി വർഗീസ് (എ പ്ലസ് ഓട്ടോ), സജി വർഗീസ് (ഇന്നൊവേഷൻ റൂഫിംഗ്) എന്നിവരുടെ അമ്മയും ജോർജ് വർഗീസിന്റെ (റോബി- വാലു ലിക്വർ) ഭാര്യ മാതാവുമാണ്.
മൃതദേഹം നാളെ (28ന്) വൈകിട്ട് 6 മുതൽ രാത്രി 8 വരെ ടെക്സാസ് 77489 മിസോറി സിറ്റി പ്രസന്റ് സ്ട്രീറ്റ് 211ൽ സെൻ്റ് ജോസഫ് സീറോ മലബാർ കാത്തലിക് ചർച്ചിൽ പൊതിദർശനം നടത്തും. സംസ്കാരം ജൂലൈ 5ന് എറണാകുളം പഴങ്ങനാട്ടെ കുടുംബ വസതിയിൽ ഉച്ചകഴിഞ്ഞ് 2 ന് ആരംഭിക്കും. തുടർന്ന് സെന്റ് അഗസ്റ്റിൻ പള്ളിയിൽ സംസ്കരിക്കും.
മറിയാമ്മ വർഗീസിൻ്റെ നിര്യാണത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റണും (MAGH) ഡയറക്ടർ ബോർഡും അനുശോചനം അറിയിച്ചു.
ലൈവ് സ്ട്രീമിംഗ് ലിങ്ക്
https://www.youtube.com/live/UAYwn633FAQ?is=5OzAN6hdyWY4tu2y
