ബോക്‌സിങ്ങില്‍ ഇന്ത്യയില്‍ നിന്ന് വീണ്ടും ലോക ജേതാവ്

ബോക്‌സിങ്ങില്‍ ഇന്ത്യയില്‍ നിന്ന് വീണ്ടും ലോക ജേതാവ്


ലിവര്‍പൂള്‍: ബോക്‌സിങ്ങില്‍ ഇന്ത്യയില്‍ നിന്ന് വീണ്ടും ലോക ജേതാവ്. ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ജെയ്‌സ്മിന്‍ ലംബോറിയ സ്വര്‍ണം നേടി. ഇംഗ്ലണ്ടിലെ ലിവര്‍പൂളില്‍ നടന്ന ഫൈനലില്‍ വനിതകളുടെ 57 കിലോ വിഭാഗത്തില്‍ ആണ് ജെയ്‌സ്മിന്‍ ലംബോറിയയുടെ നേട്ടം. പാരിസ് ഒളിംപിക്‌സ് മെഡല്‍ ജേതാവായ പോളിഷ് താരത്തെ ആണ് കലാശപ്പോരില്‍ ജെയ്‌സ്മിന്‍ തോല്‍പ്പിച്ചത്. മലയാളിയായ ഡി.ചന്ദ്രലാല്‍ ആണ് ഇന്ത്യന്‍ വനിത ടീമിന്റെ പരിശീലകന്‍. ചാമ്പ്യന്‍ഷിപ്പില്‍ നാല് മെഡലുകള്‍ ഉറപ്പിക്കാന്‍ ഇന്ത്യന്‍ വനിതാ ടീമിന് കഴിഞ്ഞിട്ടുണ്ട്.