അംബാനിക്കല്ല്യാണത്തിന് ക്ഷണമില്ലാതെ പ്രവേശിച്ചു; യൂട്യൂബറും വ്യവസായിയും അറസ്റ്റില്‍

അംബാനിക്കല്ല്യാണത്തിന് ക്ഷണമില്ലാതെ പ്രവേശിച്ചു; യൂട്യൂബറും വ്യവസായിയും അറസ്റ്റില്‍


മുംബൈ: അനന്ത് അംബാനി- രാധിക വിവാഹ വേദിയില്‍ ക്ഷണമില്ലാതെ പ്രവേശിച്ച ആന്ധ്രയില്‍ നിന്നുള്ള യൂട്യൂബറെയും വ്യവസായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ യൂട്യൂബറായ വെങ്കിടേഷ് നരസയ്യ അല്ലൂരിയും (26) മറ്റൊരാള്‍ ബിസിനസുകാരനെന്ന് അവകാശപ്പെട്ട ലുക്മാന്‍ മുഹമ്മദ് ഷാഫി ഷെയ്ഖും (28) ആണെന്ന് പൊലീസ് പറഞ്ഞു.

മുംബൈയിലെ ബികെസി പൊലീസ് ഇരുവര്‍ക്കുമെതിരെ വ്യത്യസ്ത കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഇവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. നോട്ടീസ് നല്‍കുകയും നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്ത ശേഷം രണ്ട് കേസിലെയും പ്രതികളെ പൊലീസ് വിട്ടയച്ചു.