കൊച്ചി: മുപ്പത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയെ നായകനായി അടൂര്‍ ഗോപാലകൃഷ്ണന് സിനിമ ഒരുക്കുന്നു. വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് ചിത്രത്തിന്റെ പൂജയും പേര് പ്രഖ്യാപനവും നടക്കുമെന്ന് മമ്മൂട്ടി കമ്പനി സാമൂഹ്യ മാധ്യമ പേജിലൂടെ അറിയിച്ചു. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന എട്ടാമത്തെ സിനിമയായിരിക്കും ഇത്.
'ഒരു കാലഘട്ടം വീണ്ടും നടക്കുന്നു... 32 വര്‍ഷങ്ങള്‍ക്കിപ്പുറം, അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒരുമിച്ച്' എന്ന കുറിപ്പോടെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസും ഇതേ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
1987ല്‍ പുറത്തിറങ്ങിയ അനന്തരമാണ് ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം. 1990ല്‍ മതിലുകളും 1993ല്‍ വിധേയനുമാണ് ഇരുവരും ഒന്നിച്ചു ചെയ്ത ചിത്രങ്ങള്‍.
