തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്ചതലസ്ഥാനത്തെത്തും. വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. രാവിലെ10.15ന് തിരുവനന്തപുരംത്തെത്തുന്ന പ്രധാനമന്ത്രി 10.45മുതല്‍11.20വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം,തറക്കല്ലിടല്‍,ഫ്ളാഗ് ഓഫ് കര്‍മ്മങ്ങള്‍ എന്നിവ നിര്‍വഹിക്കും.
ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്നരാഷ്ട്രീയപൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും. ഒരു മണിക്കൂര്‍ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക്12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
