നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം ചെന്നിത്തല നയിക്കും

നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് പ്രചാരണം ചെന്നിത്തല നയിക്കും


ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രചാരണത്തിന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകും. പ്രചാരണക്കമ്മിറ്റി ചെയർമാനായി ചെന്നിത്തലയെ എഐസിസി നിയോഗിച്ചു. ഡോ. ശശി തരൂരാണ് സഹഅധ്യക്ഷൻ. ഷാഫി പറമ്പിൽ കൺവീനറായും പ്രവർത്തിക്കും.

ഹൈബി ഈഡൻ, റോജി എം ജോൺ, സി.ആർ. മഹേഷ്, മാത്യു കുഴൽനാടൻ, രമ്യ ഹരിദാസ്, എം. ലിജു, ദീപ്തി മേരി വർഗീസ് എന്നിവരാണ് പ്രചാരണ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. സാമുദായിക, മഹിള, യുവ സമവാക്യങ്ങൾ കണക്കിലെടുത്താണ് കമ്മിറ്റിയുടെ രൂപീകരണം.

തെരഞ്ഞെടുപ്പ് പ്രകടനപത്രിക കമ്മിറ്റിയുടെ ചെയർമാനായി ബെന്നി ബഹനാൻ എംപിയെ നിയമിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സഹചെയർമാൻ. എംപിമാരായ ഡീൻ കുര്യാക്കോസും ജെബി മേത്തറും കമ്മിറ്റിയംഗങ്ങളാണ്.

ഇതിനിടെ, ഞായറാഴ്ച കൊച്ചിയിൽ ചേരാനിരുന്ന കെപിസിസി നേതൃയോഗം മാറ്റിവെച്ചു. യോഗം തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ഓഫീസിൽ ചേരും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളാണ് യോഗത്തിന്റെ പ്രധാന അജണ്ട.