തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി ജെ പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 47 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സി പി ഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നും ബി ജെ പിയില്‍ ചേര്‍ന്നവരും പട്ടികയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.
ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേമത്തും മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരത്തു നിന്നും ജനവിധി തേടും. കോഴിക്കോട് നോര്‍ത്തില്‍ നവ്യ ഹരിദാസ്, പാലക്കാട് ശോഭ സുരേന്ദ്രന്‍, തൃശൂരില്‍ പത്മജ വേണുഗോപാല്‍, ഒറ്റപ്പാലത്ത് മേജര്‍ രവി, പാലായില്‍ ഷോണ്‍ ജോര്‍ജ്, പൂഞ്ഞാറില്‍ പി സി ജോര്‍ജ്, വട്ടിയൂര്‍കാവില്‍ മുന്‍ ഡി ജി പി ശ്രീലേഖ, കഴക്കൂട്ടത്ത് വി മുരളീധരന്‍ എന്നിവര്‍ മത്സരിക്കും.
കാട്ടാക്കടയില്‍ പി കെ കൃഷ്ണദാസ്, ആറ്റിങ്ങലില്‍ അഡ്വ. പി സുധീര്‍, ഉദുമയില്‍ മാനുലാല്‍ മെലോത്ത്, കാഞ്ഞങ്ങാട് ബാലരാജ് എം, പയ്യന്നൂരില്‍ എ പി ഗംഗാധരന്‍, അഴീക്കോട് കെ കെ വിനോദ് കുമാര്‍, കണ്ണൂരില്‍ സി രഘുനാഥ്, മാനന്തവാടിയില്‍ പി ശ്യാം രാജ്, സുല്‍ത്താന്‍ ബത്തേരിയില്‍ കവിത എ എസ് എന്നിവരാണ് സ്ഥാാര്‍ഥികള്‍.
വടകരയില്‍ അഡ്വ. കെ ദീലിപ്, കുറ്റ്യാടിയില്‍ രാമദാസ് മണലേരി, നാദാപുരത്ത് സി പി വിപിന്‍ ചന്ദ്രന്‍, കൊയിലാണ്ടിയില്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍, പേരാമ്പ്രയില്‍ എം മോഹനന്‍ മാസ്റ്റര്‍, ബാലുശ്ശേരിയില്‍ സി പി സതീശന്‍, എലത്തൂരില്‍ ടി ദേവദാസ്, കോഴിക്കോട് സൗത്തില്‍ ടി രനിഷ, ബേപ്പൂരില്‍ അഡ്വ. കെ പി പ്രകാശ് ബാബു, കുന്ദമംഗലത്ത് വി കെ സജീവന്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍.
ഷൊര്‍ണൂരില്‍ ശങ്കു ടി ദാസ്, മലമ്പുഴയില്‍ സി കൃഷ്ണകുമാര്‍, ചേലക്കരയില്‍ കെ ബാലകൃഷ്ണന്‍, മണലൂരില്‍ അഡ്വ. കെ കെ അനീഷ്‌കുമാര്‍, ഇരിങ്ങാലക്കുടയില്‍ സന്തോഷ് ചേരാകുളം, ദേവികുളത്ത് എസ് രാജേന്ദ്രന്‍, വൈക്കത്ത് കെ അജിത്, കാഞ്ഞിരപ്പള്ളിയില്‍ അഡ്വ. ജോര്‍ജ് കുര്യന്‍ എന്നിവരും മത്സരിക്കും.
അമ്പലപ്പുഴയില്‍ അരുണ്‍ അനിരുദ്ധന്‍, ഹരിപ്പാട് സന്ദീപ് വചസ്പതി, ചെങ്ങന്നൂരില്‍ എം വി ഗോപകുമാര്‍, തിരുവല്ലയില്‍ അനൂപ് ആന്റണി ജോസഫ്, കരുനാഗപ്പള്ളിയില്‍ വി എസ് ജിതിന്‍ ദേവ്, കുന്നത്തൂരില്‍ രാജി പ്രസാദ്, കൊട്ടാരക്കരയില്‍ ആര്‍ രശ്മി, ചാത്തന്നൂരില്‍ ബി ബി ഗോപകുമാര്‍, നെടുമങ്ങാട് യുവരാജ് ഗോകുല്‍, പാറശാലയില്‍ അഡ്വ. ശിരീഷ് നെയ്യാര്‍ എന്നിവരടങ്ങിയ ആദ്യഘട്ട പട്ടികയാണ് ബിജെപി പുറത്തുവിട്ടിരിക്കുന്നത്.
