രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ കേസ്

രാജീവ് ചന്ദ്രശേഖറിന്റെ പരാതിയില്‍ ശശി തരൂരിനെതിരെ കേസ്


തിരുവനന്തപുരം: യു ഡി എഫ് സ്ഥാനാര്‍ഥി ശശി തരൂരിനെതിരേ കേസെടുത്ത് തിരുവനന്തപുരം സൈബര്‍ പൊലീസ്. എന്‍ ഡി എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് കേസ്.

തീരദേശ മേഖലയില്‍ വോട്ടിന് പണം നല്‍കിയെന്ന് തരൂര്‍ പ്രചരണം നടത്തിയെന്നാണ് പരാതി. മതസംഘടനകള്‍ക്കു പണം നല്‍കി എന്‍ ഡി എ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ വോട്ടു പിടിക്കുന്നതായി ചാനല്‍ അഭിമുഖത്തില്‍ ശശി തരൂര്‍ ആരോപിച്ചിരുന്നു. രാജീവ് ചന്ദ്രശേഖര്‍ ഡി ജി പിക്ക് നല്‍കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ പൊലീസ് നടപടി സ്വീകരിച്ചത്.