തലശ്ശേരി: കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണില്‍ ഇടതുമുന്നണി പരാജയപ്പെടുമെന്ന് ആരും കരുതുന്നില്ല. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിലും സംശയമുണ്ടാകില്ല. പക്ഷേ, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു മുമ്പില്‍ ഒരിക്കലെങ്കില്‍ പിന്നിലായാല്‍ പോലും അത് യു ഡി എഫിന്റെ വന്‍ വിജയമായി കണക്കാക്കപ്പെടും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി പി അബ്ദുല്‍ റഷീദാണ് ധര്‍മടമെന്ന ഇടതു കോട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ 733 വോട്ടിന് ഒരുഘട്ടത്തില്‍ മുന്നിലായി നേട്ടം കൊയ്തത്. അബ്ദുല്‍ റഷീദിനെ സംബന്ധിച്ചിടത്തോളം ജയിച്ചതിനേക്കാള്‍ വലിയ നേട്ടമായി വിലയിരുത്തപ്പെടും. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിലാണ് യു ഡി എഫ് ലീഡ് നേടിയത്.
കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന മണ്ണില്‍ മുഖ്യമന്ത്രി പിന്നിലായി
