ന്യൂയോർക്ക് മുൻ മേയർ റൂഡി ജുലിയാനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ന്യൂയോർക്ക് മുൻ മേയർ റൂഡി ജുലിയാനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


ന്യൂയോർക്ക് : മുൻ ന്യൂയോർക്ക് മേയർ റൂഡി ജുലിയാനിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. 81കാരനായ ജുലിയാനിയുടെ ആരോഗ്യനില ഗുരുതരമാണെങ്കിലും ജീവനു ഭീഷണിയില്ലെന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വക്താവായ ടെഡ് ഗുഡ്മാൻ, വ്യക്തമാക്കി.
എന്താണ് അസുഖത്തിനോ ആശുപത്രിവാസത്തിനോ കാരണമായതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല. 'മേയർ റൂഡി ജുലിയാനി നിലവിൽ ആശുപത്രിയിലാണ്. അദ്ദേഹം ഗുരുതരമായെങ്കിലും നില സ്ഥിരമാണ്. ജീവിതത്തിലെ എല്ലാ വെല്ലുവിളികളും ഉറച്ച മനസ്സോടെ നേരിട്ട പോരാളിയാണ് അദ്ദേഹം, ഇപ്പോഴും അതേ ധൈര്യത്തോടെ പോരാടുകയാണ്,' പ്രസ്താവനയിൽ പറയുന്നു. അദ്ദേഹത്തിനായി പ്രാർഥിക്കണമെന്ന് അഭ്യർഥനയും ഉൾപ്പെടുത്തിയിട്ടുണ്ട്.
1994 മുതൽ 2001 വരെ ന്യൂയോർക്ക് നഗരത്തിന്റെ മേയറായി സേവനമനുഷ്ഠിച്ച ജുലിയാനി, അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയനായ വ്യക്തികളിലൊരാളാണ്.