ചെന്നൈ: ഷാര്‍ജ- ചെന്നൈ എയര്‍ അറേബ്യ വിമാനം ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്ത് ടാക്‌സിയിംഗിനിലെ യാത്രകക്കാരന്‍ പുറത്തേക്ക് ചാടിയത് ആശങ്ക സൃഷ്ടിച്ചു. എമര്‍ജന്‍സി എക്‌സിറ്റ് തുറന്നാണ് ഇയാള്‍ ചാടിയത്.
ഞായറാഴ്ച പുലര്‍ച്ചെ 3.23ന് ഷാര്‍ജയില്‍ നിന്ന് ചെന്നൈയിലെത്തിയ വിമാനം ടാക്‌സിവേയില്‍ സഞ്ചരിക്കവേയ യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്ന് പുറത്തേക്കിറങ്ങുകയായിരുന്നു. ഇതോടെ വിമാനം പ്രവര്‍ത്തനരഹിതമാവുകയും പ്രധാന റണ്‍വേ താത്ക്കാലികമായി അടച്ചിടുകയും ചെയ്തു.
യാത്രകക്കാരനെ സുരക്ഷാ സേന പിടികൂടി ലോക്കല്‍ പൊലീസിന് കൈമാറി. ഇയാള്‍ക്ക് ചെറിയ പരിക്കുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മറ്റു യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല.
സംഭവത്തെ തുടര്‍ന്ന് 3.25 മുതല്‍ നിര്‍ത്തിവെച്ച റണ്‍വേ പ്രവര്‍ത്തനം 4.35നാണ് തുറന്നത്. 4.27ഓടെ വിമാനം ടാക്‌സിവേയില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലായി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടാക്‌സിയിങ്ങിനിടെ സുരക്ഷാ നടപടികളില്‍ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കുന്നതിനൊപ്പം എമര്‍ജന്‍സി വാതില്‍ തുറന്ന സാഹചര്യവും വിശദമായി പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
