മാരീച വേഷത്തില്‍ വന്നു കേരളീയരെ മോഹിപ്പിക്കാമെന്ന് പ്രധാനമന്ത്രി വിചാരിക്കരുതെന്ന് മുഖ്യമന്ത്രി

മാരീച വേഷത്തില്‍ വന്നു കേരളീയരെ മോഹിപ്പിക്കാമെന്ന് പ്രധാനമന്ത്രി വിചാരിക്കരുതെന്ന് മുഖ്യമന്ത്രി


ഇരിങ്ങാലക്കുട: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോഹം ആര്‍ക്കുമാകാമെങ്കിലും കേരളത്തില്‍ ബി ജെ പി ഒരിടത്തു പോലും രണ്ടാം സ്ഥാനത്തു പോലും എത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ബി ജെ പി പ്രതിനിധി വേണമെന്നാണു മോദിയുടെ ആഗ്രഹം. മാരീച വേഷത്തില്‍ വന്നു കേരളത്തിലെ ജനങ്ങളെ മോഹിപ്പിച്ചു കളയാമെന്നു പ്രധാനമന്ത്രി വിചാരിക്കരുത്. ഉള്ളിലെ ഉദ്യേശമെന്തെന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന വാഗ്ദാനം ഏറെ രസകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.