തിരുവനന്തപുരം: വി.ഡി.സതീശൻ മന്ത്രിസഭ അധികാരമേറ്റതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായി. സെക്രട്ടേറിയറ്റിലെ പ്രധാന കേന്ദ്രമായ നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും ഓഫീസുകൾ പ്രവർത്തിക്കുക. രണ്ടാം നിലയിൽ രമേശ് ചെന്നിത്തല, കെ.മുരളീധരൻ എന്നിവരുടെ ഓഫീസുകളും ഒന്നാം നിലയിൽ മോൻസ് ജോസഫ്, ഷിബു ബേബി ജോൺ എന്നിവരുടെ ഓഫീസുകളും പ്രവർത്തിക്കും.
നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിന്റെ മൂന്നാം നിലയിൽ സണ്ണി ജോസഫിന്റെയും രണ്ടാം നിലയിൽ അനൂപ് ജേക്കബിന്റെയും മെയിൻ ബ്ലോക്കിന്റെ ഒന്നാം നിലയിൽ സി.പി.ജോണിന്റെയും എ.പി.അനിൽ കുമാറിന്റെയും ഓഫീസുകൾ സജ്ജമാക്കിയിട്ടുണ്ട്. സൗത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ ടി.സിദ്ദിഖിനും മൂന്നാം നിലയിൽ കെ.എ.തുളസിക്കും ഓഫീസ് സജ്ജമായിട്ടുണ്ട്.
സെക്രട്ടേറിയറ്റ് അനക്സിലാണ് ബാക്കിയുള്ള മന്ത്രിമാർക്കുള്ള ക്രമീകരണങ്ങൾ. അനക്സ് ഒന്നിന്റെ നാലാം നിലയിൽ റോജി.എം.ജോണും അഞ്ചാം നിലയിൽ കെ.എം.ഷാജിയും ആറാം നിലയിൽ ഒ.ജെ.ജെനീഷും ഇടം നേടിയിട്ടുണ്ട്. അനക്സ് രണ്ടിന്റെ ഒന്ന് മുതൽ ഏഴ് വരെയുള്ള നിലകളിൽ യഥാക്രമം എം.ലിജു, വി.ഇ.അബ്ദുൾ ഗഫൂർ, ബിന്ദു കൃഷ്ണ, പി.കെ.ബഷീർ, പി.സി.വിഷ്ണുനാഥ്, എൻ.ഷംസുദീൻ എന്നിവരുടെ ഓഫീസുകൾ പ്രവർത്തിക്കും.
മുഖ്യമന്ത്രിയും അഞ്ച് പ്രമുഖ മന്ത്രിമാരും നോർത്ത് ബ്ലോക്കിൽ; മന്ത്രിമാർക്ക് ഓഫീസുകൾ സജ്ജമായി
