കോഴിക്കോട്: ബസില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസില്‍ പ്രതി ഷിംജിത മുസ്തഫയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് നടപടി.
നേരത്തെ കേസുമായി ബന്ധപ്പെട്ട് ഷിംജിതയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദീപക്കിന്റെ കുടുംബം നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയായിരുന്നു ഷിംജിതയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. ഷിംജിതയ്‌ക്കെതിരേ മറ്റൊരു യുവതിയും പൊലീസില്‍ പരാതി നല്‍കിയിരുന്നതായി ദീപക്കിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.
