മുന്‍മന്ത്രി കെ ബാബുവിനെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു

മുന്‍മന്ത്രി കെ ബാബുവിനെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു


കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രിയും തൃപ്പൂണിത്തുറ എം എല്‍ എയുമായ കെ ബാബുവിനെതിരെ ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു. കലൂര്‍ പി എം എല്‍ എ കോടിതിയിലാണ് ഇ ഡി കുറ്റപത്രം നല്‍കിയത്. അതേസമയം, കുറ്റപത്രത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ നേരത്തെ വിജിലന്‍സ് കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി അന്വേഷണം നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനവും കള്ളപ്പണ ഇടപാടുമാണ് ഇ ഡി പരിശോധിച്ചത്. ഇതേ കേസില്‍ ഇ ഡി നേരത്തെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും കെ ബാബുവിന്റെ 25.82 ലക്ഷം രൂപയുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്തിരുന്നു.

2011 മുതല്‍ 2016 വരെ എക്‌സൈസ് മന്ത്രിയായിരിക്കെ അനധികൃതമായി സമ്പാദിച്ചെന്ന് കണ്ടെത്തിയ സ്വത്താണ് കള്ളപ്പണ ഇടപാട് നിരോധന നിയമ നിയമ (പി എം എല്‍ എ) പ്രകാരം ഇ ഡി കണ്ടുകെട്ടിയത്. നിലവില്‍ എം എല്‍ എയായ കെ ബാബുവിനെതിരെ ഇ ഡി സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തില്‍ കോടതി അന്വേഷണം നടത്തിയതിനു ശേഷമായിരിക്കും തുടര്‍ നടപടികള്‍.