ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണുകളില്‍ ചെലവിട്ടത് 1.1 ട്രില്യണ്‍ മണിക്കൂര്‍

ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണുകളില്‍ ചെലവിട്ടത് 1.1 ട്രില്യണ്‍ മണിക്കൂര്‍


ന്യൂഡല്‍ഹി: 2024-ല്‍ ഇന്ത്യയുടെ മാധ്യമ, വിനോദ വ്യവസായം ഏകദേശം 2.5 ട്രില്യണ്‍ രൂപ വരുമാനം നേടി. ഇത് 'ദ്രുതഗതിയിലുള്ള പരിവര്‍ത്തന'ത്തിന് വിധേയമായപ്പോഴും വര്‍ഷം തോറും താരതമ്യേന മിതമായ 3.3 ശതമാനം വളര്‍ച്ച കൈവരിച്ചു.

കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി മൊത്തത്തില്‍ 1.1 ട്രില്യണ്‍ മണിക്കൂര്‍ ചെലവഴിച്ചതായി ഫിക്കി, ഇവൈ എന്നിവയുടെ റിപ്പോര്‍ട്ട് പറയുന്നു.

2024-ല്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീന്‍ സമയത്തില്‍ ഇന്ത്യ ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്തെത്തി. ഉപയോക്താക്കള്‍ മൊബൈല്‍ ആപ്പുകള്‍ക്കായി ശരാശരി 4.95 മണിക്കൂര്‍ ചെലവഴിച്ചു. മുന്‍ വര്‍ഷത്തേക്കാള്‍ 3.1 ശതമാനം വര്‍ധനയാണിത്. പ്രതിദിനം 6.3 മണിക്കൂറുമായി ഇന്തോനേഷ്യ മുന്നിലും 5.3 മണിക്കൂറുമായി ബ്രസീല്‍ രണ്ടാം സ്ഥാനത്തുമാണ്. 

ഇന്ത്യയിലെ വ്യക്തികള്‍ അവരുടെ സ്‌ക്രീന്‍ സമയത്തിന്റെ 70 ശതമാനവും സോഷ്യല്‍ മീഡിയ, ഗെയിമിംഗ്, വീഡിയോ ഉപഭോഗം എന്നിവയ്ക്കാണ് ചെലവഴിച്ചത്.

ഈ കുതിച്ചുചാട്ടം 2019ന് ശേഷം ആദ്യമായി രാജ്യത്തെ മാധ്യമ, വിനോദ മേഖലയുടെ ഏറ്റവും വലിയ വിഭാഗമായി ഡിജിറ്റല്‍ ചാനലുകളെ മാറ്റി.

സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം കുറയുകയും ഇന്ത്യയുടെ ആനിമേഷന്‍, വിഎഫ്എക്സ് ഔട്ട്‌സോഴ്‌സിംഗ് എന്നിവയ്ക്കുള്ള ആഗോള ആവശ്യം ദുര്‍ബലമാവുകയും ചെയ്തതോടെ വരുമാന വളര്‍ച്ച മന്ദഗതിയിലായതായി റിപ്പോര്‍ട്ട് പറയുന്നു.

രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ ഈ വ്യവസായം 0.73 ശതമാനമാണ് സംഭാവന ചെയ്തത്. 2025ല്‍ ഇത് 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും ഇത് ഏകദേശം 2.68 ട്രില്യണ്‍ ആകുമെന്നും പ്രതീക്ഷിക്കുന്നു.

ഗുണവശമായി കാണാവുന്നത് പരസ്യം 8.1 ശതമാനം വളര്‍ന്നതും ഇവന്റുകള്‍ 15 ശതമാനം വികസിച്ചതുമാണ്. ആദ്യമായി 10,000 കോടി രൂപ കവിഞ്ഞു. എഫ്‌സിടി ഇതര (സൗജന്യ വാണിജ്യ സമയം) റേഡിയോ, ഡിജിറ്റല്‍ ഔട്ട്-ഓഫ്-ഹോം (ഒഒഎച്ച്) പരസ്യങ്ങള്‍ ആരോഗ്യകരമായ നേട്ടങ്ങള്‍ കൈവരിച്ചു-' ഇവൈ ഇന്ത്യയിലെ മാധ്യമ, വിനോദ മേഖലാ രംഗത്തെ ആശിഷ് ഫെര്‍വാനി ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.

എങ്കിലും വര്‍ധിച്ചുവരുന്ന ഡിജിറ്റല്‍ മീഡിയ ഉപഭോഗം കാരണം ടി വിയിലും പ്രിന്റിലും സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം കുറഞ്ഞു.

പ്രേക്ഷകര്‍ യൂട്യൂബ്, കണക്റ്റഡ് ടിവി തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറിയതോടെ പേ ടി വിക്ക് ആറ് മുതല്‍ ഏഴ് ദശലക്ഷം വരെ വീടുകള്‍ നഷ്ടപ്പെട്ടുവെന്നും ഫെര്‍വാനി പറഞ്ഞു.

തിയേറ്റര്‍ അനുഭവത്തിനെത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ ബോക്സ് ഓഫീസ് പ്രകടനം മങ്ങിയത് സിനിമാ വ്യവസായത്തിന് 5.6 ശതമാനം വരുമാന ഇടിവിന് കാരണമായി.

റിയല്‍- മണി ഗെയിമിംഗില്‍ ഉയര്‍ന്ന ജി എസ് ടി ഏര്‍പ്പെടുത്തിയത് ഇടപാട് ഗെയിമിംഗ് വരുമാനത്തെ ബാധിച്ചു., ഇത് മൊത്തത്തിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ വരുമാനത്തെ കൂടുതല്‍ പിന്നോട്ടടിപ്പിച്ചു.

2023ല്‍ ഹോളിവുഡ് എഴുത്തുകാരുടെ സമരവും അന്താരാഷ്ട്ര സ്റ്റുഡിയോകളിലെ സാമ്പത്തിക പ്രതിസന്ധികളും ഇന്ത്യയുടെ ആനിമേഷന്‍, വിഎഫ്എക്സ് മേഖലയുടെ വരുമാനത്തില്‍ 9 ശതമാനം ഇടിവിന് കാരണമായി. ഇത് പ്രക്ഷേപണ പരസ്യ വരുമാനം കുറയ്ക്കുകയും ഉള്ളടക്ക ഉത്പാദനം സ്തംഭിപ്പിക്കുകയും ചെയ്തു.

2027 ഓടെ ഇന്ത്യയുടെ എം ആന്റ് ഇ വിപണി 3 ട്രില്യണ്‍ രൂപ കവിയാന്‍ സാധ്യതയുള്ളതിനാല്‍ ഭാവി സാധ്യതകളാല്‍ നിറഞ്ഞിരിക്കുന്നുവെന്ന് ഫിക്കിയുടെ മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി ചെയര്‍മാന്‍ കെവിന്‍ വാസ് പറഞ്ഞു.

ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല പ്രതിരോധശേഷി പ്രകടമാക്കിയിട്ടുണ്ടെന്ന് ഫിക്കി ഡയറക്ടര്‍ ജനറല്‍ ജ്യോതി വിജ് പറഞ്ഞു.

'വ്യവസായം ദ്രുതഗതിയിലുള്ള പരിവര്‍ത്തനത്തിന് വിധേയമാകുമ്പോള്‍, നയ പരിഷ്‌കാരങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിലും തന്ത്രപരമായ സഹകരണങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിലും ഇന്ത്യയുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുന്നതിനൊപ്പം സുസ്ഥിര വളര്‍ച്ച ഉറപ്പാക്കുന്ന ഭാവിക്ക് അനുയോജ്യമായ ഒരു ആവാസവ്യവസ്ഥ രൂപപ്പെടുത്തുന്നതിലും ഫിക്കി ഉറച്ചുനില്‍ക്കുന്നു,' അവര്‍ പറഞ്ഞു.

2024ല്‍ ഡിജിറ്റല്‍ പരസ്യം 17 ശതമാനം വര്‍ധിച്ച് 70,000 കോടിയായി (700 ബില്യണ്‍ രൂപ) ഉയര്‍ന്നു, ഇത് മൊത്തം പരസ്യ വരുമാനത്തിന്റെ 55 ശതമാനമാണ. സോഷ്യല്‍ മീഡിയയും ഇ-കൊമേഴ്‌സുമാണ് ഇതിന് കാരണമായത്. 

പണമടച്ചുള്ള സംഗീത സബ്‌സ്‌ക്രിപ്ഷനുകള്‍ 7 ദശലക്ഷത്തില്‍ നിന്ന് 10.5 ദശലക്ഷമായി ഉയര്‍ന്നു, എന്നിരുന്നാലും സൗജന്യ ഉപഭോഗം കുറഞ്ഞതും സ്ട്രീമിംഗ് റോയല്‍റ്റി നിരക്കുകള്‍ കുറഞ്ഞതും കാരണം മൊത്തത്തിലുള്ള സംഗീത വരുമാനം 2 ശതമാനം കുറഞ്ഞു. വാര്‍ത്താ സബ്‌സ്‌ക്രിപ്ഷനുകള്‍ 3.1 ദശലക്ഷമായി തുടര്‍ന്നു.

ഗവണ്‍മെന്റ്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍, വിവാഹങ്ങള്‍, അന്താരാഷ്ട്ര കലാകാരന്മാര്‍ പങ്കെടുക്കുന്ന വലിയ തോതിലുള്ള കച്ചേരികള്‍ എന്നിവയ്ക്കുള്ള വര്‍ധിച്ച ചെലവ് കാരണം സംഘടിത ഇവന്റ് വിഭാഗം അഭിവൃദ്ധി പ്രാപിച്ചു.

ഒ ഒ എച്ച് പരസ്യം 10 ശതമാനം വളര്‍ന്നു. ഡിജിറ്റല്‍ 78 ശതമാനം വളര്‍ച്ച കൈവരിച്ചു. മൊത്തം സെഗ്മെന്റ് വരുമാനത്തില്‍ 12 ശതമാനം സംഭാവന നല്‍കി. 2023-ല്‍ ഇത് 7 ശതമാനമായിരുന്നു.

റേഡിയോ വരുമാനം 9 ശതമാനം ഉയര്‍ന്ന് 2,500 കോടിയിലെത്തി (25 ബില്യണ്‍ രൂപ). പരസ്യ വോള്യങ്ങളുടെയും ഇതര വരുമാന സ്രോതസ്സുകളുടെയും വര്‍ധനവാണ് ഇതിന് കാരണം.

പ്രീമിയം പരസ്യ ഫോര്‍മാറ്റുകള്‍ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയതോടെ പ്രിന്റ് പരസ്യ വരുമാനം 1 ശതമാനം വര്‍ധിച്ചു. അതേസമയം സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം 1 ശതമാനം കുറഞ്ഞു.

ഡിജിറ്റല്‍ വരുമാനം 'സബ്-സ്‌കെയില്‍' ആയി തുടര്‍ന്നു. മൊത്തം പ്രിന്റ് വരുമാനത്തിന്റെ 5 ശതമാനത്തില്‍ താഴെയായിരുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വ്യക്തികള്‍ അവരുടെ മൊബൈല്‍ സ്‌ക്രീനുകളില്‍ ദിവസേന അഞ്ച് മണിക്കൂര്‍ ലോഗിന്‍ ചെയ്തു.

2019ന് ശേഷം ആദ്യമായി രാജ്യത്തെ മീഡിയ, വിനോദ മേഖലയുടെ ഏറ്റവും വലിയ വിഭാഗമായി ഡിജിറ്റല്‍ ചാനലുകള്‍ ടെലിവിഷനെ മറികടന്നു

പരസ്യം 8.1 ശതമാനം വളര്‍ന്നു, ഇവന്റുകള്‍ 15 ശതമാനം വികസിച്ചു, ആദ്യമായി 10,000 കോടി കവിഞ്ഞു.