മ്യാന്‍മര്‍- തായ്ലന്‍ഡ് ഭൂകമ്പം: ഇന്ത്യ 40 ടണ്‍ സഹായവും ഫീല്‍ഡ് ആശുപത്രിയും അയച്ചു

മ്യാന്‍മര്‍- തായ്ലന്‍ഡ് ഭൂകമ്പം: ഇന്ത്യ 40 ടണ്‍ സഹായവും ഫീല്‍ഡ് ആശുപത്രിയും അയച്ചു


ന്യൂഡല്‍ഹി: മ്യാന്‍മറിലും തായ്ലന്‍ഡിലും ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 1644 ആയി ഉയര്‍ന്നു. 3400 ലേറെ പേര്‍ക്ക് പരിക്കേറ്റതായി ഭരണകക്ഷിയായ സൈനിക ഭരണകൂടം ശനിയാഴ്ച പ്രഖ്യാപിച്ചു.

മാര്‍ച്ച് 28ന് വെള്ളിയാഴ്ച മ്യാന്‍മറില്‍ ഉണ്ടായ 7.7 തീവ്രതയുള്ള ഭൂകമ്പത്തിന് ശേഷം കുറഞ്ഞത് 139 പേരെ കാണാതായതായി സൈനിക ഭരണകൂടം വ്യക്തമാക്കി. 

രാജ്യത്ത് വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുകയാണ്.

രാവിലെ ആയിരത്തിലേറെ പേര്‍ മരിച്ചതായാണ് രാജ്യത്തെ സൈനിക നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അറിയിച്ചത്. എണ്ണം ഉയര്‍ന്നേക്കാമെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് മണ്ഡലയില്‍ നിന്ന് അകലെയല്ലാതെ ഭൂകമ്പം ഉണ്ടായത്. തുടര്‍ന്ന് 6.4 തീവ്രത രേഖപ്പെടുത്തിയ നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടായി. ഭൂകമ്പത്തെത്തുടര്‍ന്ന് 

രാജ്യത്തെ മിക്ക പ്രവിശ്യകളിലും ഭൂകമ്പവും തുടര്‍ചലനങ്ങളും അനുഭവപ്പെട്ടതായി തായ് അധികൃതര്‍ പറഞ്ഞു. റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, ആശുപത്രികള്‍, ക്ഷേത്രങ്ങള്‍ എന്നിവയ്ക്ക് നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഓപ്പറേഷന്‍ ബ്രഹ്മയുടെ ഭാഗമായി ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളായ ഐഎന്‍എസ് സത്പുരയും ഐഎന്‍എസ് സാവിത്രിയും മ്യാന്‍മറിലെ യാങ്കോണ്‍ തുറമുഖത്തേക്ക് സഹായവുമായി പോയതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഭൂകമ്പബാധിത രാജ്യങ്ങള്‍ക്കായി 40 ടണ്‍ മാനുഷിക സഹായമാണ് കപ്പല്‍ വഴിയുന്ന സമയം കാഫിന്കവ്യാപാഷ  കപ്പലുകള്‍ വഹിക്കുന്നത്.

ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളായ ഐ എന്‍ എസ് സത്പുരയും ഐ എന്‍ എസ് സാവിത്രിയും 40 ടണ്‍ മാനുഷിക സഹായവുമായി യാങ്കോണ്‍ തുറമുഖത്തേക്ക് പോകുന്നു' എന്ന് ഇ എ എം ജയശങ്കര്‍ പറഞ്ഞു.

വിമാനം വഴി അയച്ച മാനുഷിക സഹായ, ദുരന്ത നിവാരണ (എച്ച് എ ഡി ആര്‍) വസ്തുക്കള്‍ കൂടാതെ, ആഗ്രയില്‍ നിന്ന് 118 അംഗങ്ങളുള്ള ഒരു ഫീല്‍ഡ് ആശുപത്രി ശനിയാഴ്ച വൈകി പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. മറ്റ് രാജ്യങ്ങളും ഭൂകമ്പബാധിത രാജ്യങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്തു.

120 രക്ഷാപ്രവര്‍ത്തകരെയും സാധനങ്ങളും അയച്ചതായി റഷ്യയുടെ അടിയന്തര മന്ത്രാലയം അറിയിച്ചു. യു എസ് സഹായിക്കുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞിരുന്നു. 

മാത്രമല്ല അന്താരാഷ്ട്ര സംഘടനകള്‍ വഴി 2 മില്യണ്‍ ഡോളറിന്റെ മാനുഷിക സഹായം നല്‍കുമെന്ന് ദക്ഷിണ കൊറിയ പറഞ്ഞു, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ യു എന്‍ 5 മില്യണ്‍ ഡോളര്‍ അനുവദിച്ചു.