കോഴിക്കോട്: മൊഫ്യൂസല്‍ ബസ് സ്റ്റാന്റിലെ കടകളില്‍ വന്‍തീപിടുത്തം. ഫയര്‍ഫോഴ്‌സും നാട്ടുകാരും തീ അണയിക്കാന്‍ ശ്രമിക്കുകയാണ്. മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് തടയാനും ശ്രമം നടക്കുന്നുണ്ട്. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
ബസ് സ്റ്റാന്റിലെ മെഡിക്കല്‍ ഷോപ്പിലും തുണിക്കടയിലുമാണ് തീപിടിത്തമുണ്ടായത്. കോഴിക്കോട് ബീച്ചില്‍ നിന്നും മീഞ്ചന്തയില്‍ നിന്നും വെള്ളിമാട് കുന്നില്‍ നിന്നുമുള്ള ഫയര്‍ ഫോഴ്സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ടെക്സ്‌റ്റൈല്‍ ഷോപ്പിലെ വസ്ത്രങ്ങള്‍ കത്തിയതിനാല്‍ പ്രദേശത്ത് വലിയ പുക ഉയരുന്നുണ്ട്.
പിആര്‍സി മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. പിന്നീട് കാലിക്കറ്റ് ടെക്സ്‌റ്റൈല്‍ ഷോപ്പിലേക്ക് തീ പിടിക്കുകയായിരുന്നു.