കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളെജിലെ തീപിടിത്തം സംബന്ധിച്ച് അന്വേഷിക്കാന്‍ അഞ്ചുപേരടങ്ങുന്ന മെഡിക്കല്‍ ടീമിനെ നിയോഗിച്ചതായി ഡി എം ഇ. പൂര്‍ണമായ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിന് നല്‍കുമെന്നും ഡി എം ഇ കെ വി വിശ്വനാഥന്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരെ തിരിച്ചെത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുകയുണ്ടായതും അതിലൂടെ രോഗികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും മരണവുമുള്‍പ്പെടെ പരിശോധിക്കാനാണ് അഞ്ചംഗ ടീമിനെ നിയോഗിച്ചിരിക്കുന്നത്.
കോട്ടയം മെഡിക്കല്‍ കോളെജ് സൂപ്രണ്ട്, തൃശൂര്‍ മെഡിക്കല്‍ കോളെജ് സൂപ്രണ്ട്, തൃശൂര്‍ മെഡിക്കല്‍ കോളെജ് സര്‍ജറി വിഭാഗം പ്രെഫസര്‍, എറണാകുളം പള്‍മണോളജി എച്ച് ഒ ഡി, കൊല്ലം മെഡിക്കല്‍ കോളെജ് ഫോറന്‍സിക് ഹെഡ് എന്നിവരടങ്ങുന്ന ടീമാണ് അന്വേഷിക്കുക.