തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം സര്‍ക്കാരിന്റെ പരിപാടികളില്‍ ഉപയോഗിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ എതിര്‍പ്പ് അറിയിക്കും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
നിയമ വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഒദ്യോഗിക ചിഹ്നങ്ങള്‍ മാത്രമേ സര്‍ക്കാര്‍ പരിപാടികളില്‍ ഉപയോഗിക്കാന്‍ സാധിക്കുവെന്നും മറ്റു ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നുള്ള കാര്യം മുഖ്യമന്ത്രി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ അറിയിക്കും.