കൊച്ചി: തെരഞ്ഞെടുപ്പുകളില്‍ അപര സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി അഞ്ജലി പി വി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം.
അപരന്മാരെ നിര്‍ത്തുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയാണെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉള്‍പ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിമര്‍ശനം നടത്തിയത്. തന്റെ ഔദ്യോഗിക പേരായ അഞ്ജലി പി വി എന്നത് മാറ്റി അഞ്ജലി നായര്‍ എന്നാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നടി ഹൈക്കോടതിയെ സമീപിച്ചത്.
