ഇറാൻ ആക്രമണം കനക്കുന്നു; ഗൾഫ് രാജ്യങ്ങളുടെ വ്യോമ പ്രതിരോധം ക്ഷീണത്തിലേക്ക്

ഇറാൻ ആക്രമണം കനക്കുന്നു; ഗൾഫ് രാജ്യങ്ങളുടെ വ്യോമ പ്രതിരോധം ക്ഷീണത്തിലേക്ക്


പശ്ചിമേഷ്യയിലെ യുദ്ധം ശക്തമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളുടെ വ്യോമ പ്രതിരോധ ശേഷി ക്രമേണ ക്ഷയിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അമേരിക്ക–ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് ഈ സമ്മർദത്തിന് കാരണം.

ഇറാൻ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളെയും മറ്റു ലക്ഷ്യങ്ങളെയും ലക്ഷ്യമാക്കി 1,200 ബാലിസ്റ്റിക് മിസൈലുകളും 4,000-ത്തിലധികം ഷാഹെദ് ഡ്രോണുകളും ക്രൂയിസ് മിസൈലുകളും പ്രയോഗിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

സൗദി .അറേബ്യ, യു എ ഇ , ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലെ എണ്ണ-വാതക കേന്ദ്രങ്ങളും ആക്രമണത്തിന് ഇരയായിട്ടുണ്ട്.

കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം ഏകദേശം 40 മിസൈലുകൾ ഒരേ സമയം പ്രയോഗിച്ചതായി റിപ്പോർട്ടുണ്ട്. ഇത് സാധാരണ ദിവസങ്ങളിലെ ശരാശരിയുടെ ഇരട്ടിയാണെന്ന് വിലയിരുത്തുന്നു

ഇത്തരം ആക്രമണങ്ങൾ തുടരുന്നതിനാൽ ഗൾഫ് രാജ്യങ്ങൾ പ്രതിരോധ നിലപാടിൽ നിന്ന് മാറി നേരിട്ട് യുദ്ധത്തിൽ ഇടപെടേണ്ട സാഹചര്യം പരിഗണിക്കുന്നതായും സൂചനകളുണ്ട്.