ഹോർമുസ് കടലിടുക്ക് അമേരിക്കയ്ക്ക് അടഞ്ഞതാകും: ട്രംപിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

ഹോർമുസ് കടലിടുക്ക് അമേരിക്കയ്ക്ക് അടഞ്ഞതാകും: ട്രംപിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്


ടെഹ്റാൻ: ഇറാൻ പാർലമെന്റിന്റെ ദേശീയ സുരക്ഷാ കമ്മീഷൻ അധ്യക്ഷൻ ഇബ്രാഹിം അസീസി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കടുത്ത മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് അമേരിക്കയ്ക്കായി തുറക്കില്ലെന്നും, ഇറാന്റെ പുതിയ നിബന്ധനകൾ അംഗീകരിക്കുന്ന രാജ്യങ്ങൾക്കു മാത്രമേ അത് ഉപയോഗിക്കാൻ കഴിയൂ  എന്നും അദ്ദേഹം പറഞ്ഞു.


എക്സിൽ പങ്കുവച്ച കുറിപ്പിൽ ട്രംപിനെ പരിഹസിച്ച അസീസി, “ഭരണ മാറ്റം എന്ന സ്വപ്നം ട്രംപ് നേടിയിട്ടുണ്ട്, പക്ഷേ അത് പ്രദേശത്തെ കടലുകളുടെ ഭരണത്തിലാണ്” എന്ന് ആരോപിച്ചു. “ഹോർമുസ് കടലിടുക്ക് തീർച്ചയായും തുറക്കും, പക്ഷേ ട്രംപിനായി അല്ല. ഇറാന്റെ നിയമങ്ങൾ പിന്തുടരുന്നവർക്കാണ് പ്രവേശനം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “47 വർഷത്തെ സൗഹൃദ കാലഘട്ടം അവസാനിച്ചു” എന്നും അസീസി മുന്നറിയിപ്പ് നൽകി.


ഇതിനിടെ, അമേരിക്കയും ഇസ്രായേലും ഇറാനിൽ ആക്രമണം ശക്തമാക്കുന്ന സാഹചര്യത്തിൽ, ഇറാനും ഗൾഫ് മേഖലയിലുടനീളം തിരിച്ചടി തുടരുകയും ഹോർമുസ് കടലിടുക്ക് തടയുകയും ചെയ്തിരിക്കുകയാണ്.


അതേസമയം, യുദ്ധം രണ്ടുമുതൽ മൂന്നാഴ്ചയ്ക്കകം അവസാനിപ്പിക്കാമെന്ന് ട്രംപ് അറിയിച്ചു. ഇറാനുമായി കരാർ അനിവാര്യമല്ലെന്നും, അതില്ലാതെയും യുദ്ധം അവസാനിപ്പിക്കാമെന്ന നിലപാടാണ് ട്രംപ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.