പശ്ചിമേഷ്യയിൽ സംഘർഷം കടുത്തു; ബെയ്റൂട്ടിൽ ഹിസ്ബൊള്ള കമാൻഡർ കൊല്ലപ്പെട്ടു, ഇന്ത്യയിൽ സുരക്ഷാ യോഗം ഇന്ന്

പശ്ചിമേഷ്യയിൽ സംഘർഷം കടുത്തു; ബെയ്റൂട്ടിൽ ഹിസ്ബൊള്ള കമാൻഡർ കൊല്ലപ്പെട്ടു, ഇന്ത്യയിൽ സുരക്ഷാ യോഗം ഇന്ന്


പശ്ചിമേഷ്യയിൽ യുദ്ധഭീഷണി കൂടുതൽ രൂക്ഷമാകുന്നതിനിടെ ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബൊള്ളയുടെ ഇറാഖ് സൈനിക കാര്യങ്ങളുടെ പ്രധാന കമാൻഡർ യൂസഫ് ഹാഷിം കൊല്ലപ്പെട്ടു. ജ്നാഹ് പ്രദേശത്ത് നടന്ന ആക്രമണത്തിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. നിരവധി വാഹനങ്ങൾക്കടുത്തുള്ള ടെന്റിൽ യോഗം നടക്കുന്നതിനിടെ ആക്രമണം ഉണ്ടായതായും റിപ്പോർട്ടുണ്ട്.

അതേസമയം,  , പശ്ചിമേഷ്യയിൽ നിന്നുള്ള എണ്ണവിതരണത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ ഏപ്രിലോടെ വർധിക്കുമെന്നും ഇത് യൂറോപ്പിനെ ബാധിക്കുമെന്നും  ഇന്റർനാഷണൽ എനർജി . ഏജൻസിയുടെ   മേധാവിഫാതിഹ് ബിറോൾ  മുന്നറിയിപ്പ് നൽകി. മാർച്ചിനെ അപേക്ഷിച്ച് ഏപ്രിലിൽ നഷ്ടം ഇരട്ടിയാകുമെന്നും ജെറ്റ് ഇന്ധനവും ഡീസലും ഉൾപ്പെടെ ക്ഷാമം ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്ക് വ്യാപിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, അമേരിക്ക-ഇസ്രായേൽ സഖ്യത്തിന്റെ ആക്രമണങ്ങൾ ഇറാനിലെ മധ്യ- ദക്ഷിണ-പടിഞ്ഞാറൻ മേഖലയിലുള്ള സ്റ്റീൽ സമുച്ചയങ്ങളെ ലക്ഷ്യമിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇന്ത്യയിൽ സുരക്ഷാ സാഹചര്യം വിലയിരുത്താൻ സുരക്ഷാ കാബിനറ്റ്‌ കമ്മിറ്റി  ഇന്ന് വൈകിട്ട് 7 മണിക്ക് യോഗം ചേരും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് ഇത് മൂന്നാമത്തെ സുരക്ഷാ യോഗമാണെന്ന് അറിയുന്നു.