ബാഗ്ദാദിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി: ഇറാൻ അനുകൂല സംഘത്തെ സംശയം

ബാഗ്ദാദിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയി: ഇറാൻ അനുകൂല സംഘത്തെ സംശയം


ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദ് നഗരത്തിൽ അമേരിക്കൻ മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശങ്ക ഉയരുന്നു. സംഭവത്തിനുപിന്നിൽ ഇറാൻ അനുകൂല സായുധസംഘടനയുടെ പങ്ക് ഉണ്ടാകാമെന്നാണു അമേരിക്കയുടെ പ്രാഥമിക വിലയിരുത്തൽ.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് 
യുഎസ് ആഭ്യന്തരവകുപ്പ് അറിയിച്ചു. സുരക്ഷാ ഭീഷണികളെക്കുറിച്ച് മാധ്യമപ്രവർത്തകയ്ക്ക് നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

അവരെ എത്രയും വേഗം മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റിലെ ഉദ്യോഗസ്ഥനായ ഡൈലൻ ജോൺസൺ, അറിയിച്ചു.

ഇതിനിടെ, ഇറാൻ അനുകൂല സായുധസംഘടനയായ കത്തൈബ് ഹിസ്്
ബുള്ളയുമായി ബന്ധമുള്ള ഒരാളെ ഇറാഖ് സുരക്ഷാസേന കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുണ്ട്. തട്ടിക്കൊണ്ടുപോകലിൽ ഉപയോഗിച്ച വാഹനം കണ്ടെത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്.

ഫെബ്രുവരി 28 മുതൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിൽ സുരക്ഷാ സാഹചര്യം മോശമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ, അമേരിക്കൻ പൗരന്മാർ അടിയന്തരമായി രാജ്യം വിടണമെന്ന് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ് വീണ്ടും മുന്നറിയിപ്പ് നൽകി.