ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്ത ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍

ബോബി ചെമ്മണ്ണൂരിന് ജയിലില്‍ വഴിവിട്ട സഹായം ചെയ്ത ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ ജയിലിലായ ബോബി ചെമ്മണ്ണൂരിന് വഴിവിട്ട രീതിയില്‍ സഹായം ചെയ്ത സംഭവത്തില്‍ ജയില്‍ ഡിഐജിക്കും സൂപ്രണ്ടിനും സസ്‌പെന്‍ഷന്‍.

മധ്യമേഖലാ ജയില്‍ ഡിഐജി പി അജയകുമാര്‍, എറണാകുളം ജയില്‍ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശ പരിഗണിച്ചാണ് നടപടി. റിമാന്‍ഡില്‍ കഴിയവേ ബോബി ചെമ്മണ്ണൂരിന്റെ സുഹൃത്തുക്കളുമായി മധ്യമേഖല ഡിഐജി ജയിലിലെത്തി സൂപ്രണ്ടിന്റെ മുറിയില്‍ കൂടിക്കാഴ്ചയക്ക് അവസരം നല്‍കിയെന്നാണ് ജയില്‍ മേധാവിയുടെ കണ്ടെത്തല്‍.

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ള നടപടി ആയതിനാലാണ് കടുത്ത അച്ചടക്ക നടപടിയിലേക്ക് കടന്നത്.