കണ്ഠരര് രാജീവരെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു

കണ്ഠരര് രാജീവരെ ഐ സി യുവില്‍ പ്രവേശിപ്പിച്ചു


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഐ സി യുവിലേക്ക് മാറ്റി. തന്ത്രിയുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് മെഡിക്കല്‍ കോളെജിലെ ഐ സി യുവിലേക്ക് മാറ്റിയതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കാര്‍ഡിയോളജി, മെഡിസിന്‍ വകുപ്പുകളുടെ ശുപാര്‍ശയിലാണ് നടപടി. 

ശനിയാഴ്ച രാവിലെ തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലില്‍ തന്ത്രിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയില്‍ രക്തസമ്മര്‍ദം ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമായി. ഇ സി ജിയില്‍ കൂടുതല്‍ പരിശോധന വേണ്ടിവരുമെന്നും തന്ത്രിയുടെ കാലിന് നീരുണ്ടെന്നും പരിശോധിച്ച ഡോക്ടര്‍ വിനു പറഞ്ഞു. തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ട്. ഈ സാഹചര്യത്തില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കിലും കൂടുതല്‍ പരിശോധനക്കായി മെഡിക്കല്‍ കോളെജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജില്‍ എത്തിച്ചതോടെ ഐ സി യുവിലേക്ക് മാറ്റുകയായിരുന്നു.