യുക്രെയ്ന്‍- പോളണ്ട് അതിര്‍ത്തിയില്‍ റഷ്യയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍ ആക്രമണം

യുക്രെയ്ന്‍- പോളണ്ട് അതിര്‍ത്തിയില്‍ റഷ്യയുടെ ഹൈപ്പര്‍ സോണിക് മിസൈല്‍ ആക്രമണം


കീവ്: യുക്രെയ്‌നും പോളണ്ടും അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ ആക്രമണം നടത്തി റഷ്യ. വ്യാഴാഴ്ച രാത്രിയാണ് ശബ്ദത്തെക്കാള്‍ പതിന്മടങ്ങ് വേഗമുള്ള ഒറേഷ്‌നിക് ഹൈപ്പര്‍ സോണിക് മിസൈല്‍ റഷ്യ പ്രയോഗിച്ചത്.

കഴിഞ്ഞ മാസം പ്രസിഡന്റ്് വ്‌ളാഡിമിര്‍ പുടിന്റെ വസതി ലക്ഷ്യമിട്ട് യുക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനുള്ള മറുപടിയാണ് ഇതെന്നും ആക്രമണത്തിന് ഉപയോഗിച്ച ഡ്രോണ്‍ നിര്‍മിച്ച ഫാക്ടറിയാണ് തങ്ങള്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെന്നും റഷ്യ പ്രതികരിച്ചു.

ഇതിനു പിന്നാലെ കീവില്‍ വ്യാപകമായി വ്യോമാക്രമണവും റഷ്യ നടത്തി. നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ കീവിലെ ഖത്തര്‍ എംബസിക്ക് കേടുപാടുകളുണ്ടായി. 50,000 കെട്ടിടങ്ങളിലേയ്ക്കുള്ള വൈദ്യുതി ബന്ധം നിലച്ചു. അതോടെ ഈ മേഖല പൂര്‍ണമായും ഇരുട്ടിലായി.

പോളണ്ടിന്റെ യുക്രെയ്ന്‍ അതിര്‍ത്തിയില്‍ നിന്നു 50 കിലോമീറ്റര്‍ മാത്രം മാറിയായിരുന്നു ഹൈപ്പര്‍ സോണിക് മിസൈല്‍ ആക്രമണം. ഇതിനിടെ റഷ്യ നടത്തിയ ഈ ആക്രമണം യൂറോപ്പിന്റെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് എന്ന് യുക്രെയ്ന്‍ പ്രതികരിച്ചു.