ശൈത്യകാല യാത്രയ്ക്ക് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി

ശൈത്യകാല യാത്രയ്ക്ക് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാണാതായി


ടെക്‌സസ്: ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയും ടെക്‌സസിലെ എം എസ് വിദ്യാര്‍ഥിയുമായ കരസാനി ഹരികൃഷ്ണ റെഡ്ഡി(24)യെ കാണാതായി. ശൈത്യകാല യാത്രയ്ക്കായി അലാസ്‌കയിലേക്ക് ഒറ്റയ്ക്ക് പുറപ്പെട്ട ഹരികൃഷ്ണയുടെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ അവസാനമായി ഡിസംബര്‍ 31നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഡിസംബര്‍ 30ന് ഹരികൃഷ്ണ ബന്ധുക്കളേയും സുഹൃത്തുക്കളേയും ഫോണില്‍ വിളിച്ചിരുന്നു. 

ക്രിസ്മസ് അവധിയെ തുടര്‍ന്ന് ഡിസംബര്‍ 22നാണ് ഹരികൃഷ്ണ മഞ്ഞുകാല യാത്രയ്ക്കായി പോയത്. ജനുവരി നാലിനകം മടങ്ങി വരുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ജനുവരി നാലിനു ശേഷം ഹരികൃഷ്ണയുടെ വിവരമില്ലാതായതോടെ സുഹൃത്തുക്കള്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. മലമ്പ്രദേശമായതിനാല്‍ ഫോണിന് റേഞ്ചില്ലാത്തതുകൊണ്ടായിരിക്കാം ബന്ധപ്പെടാത്തതെന്നായിരുന്നു സുഹൃത്തുക്കള്‍ കരുതിയത്. 

ഡിസംബര്‍ 31നും ജനുവരി ഒന്നിനും അലാസ്‌കയില്‍ താപനില മൈനസ് 40 ഡിഗ്രി സെല്‍ഷ്യസായിരുന്നു.