മിസിസിപ്പി: വെടിവെപ്പ് പരമ്പരയില്‍ കുറഞ്ഞത് ആറുപേര്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളിലായാണ് വെടിവെപ്പ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രതിയെ കസ്റ്റഡിയില്‍ എടുത്തതായും പ്രദേശത്ത് ഇനി ഭീഷണിയില്ലെന്നും നിയമസംരക്ഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
ക്ലേ കൗണ്ടി ഷെരിഫ് എഡി സ്‌കൂട്ട് ഫേസ്ബുക്കില്‍ നല്‍കിയ പ്രസ്താവനയില്‍ അലബാമ അതിര്‍ത്തിക്ക് സമീപമുള്ള വെസ്റ്റ് പോയിന്റ് പട്ടണത്തില്‍ നടന്ന അക്രമത്തില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായി അറിയിച്ചു.
ഇരകളെയും അവരുടെ കുടുംബങ്ങളെയും പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും നിയമസംരക്ഷണ വിഭാഗങ്ങളുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ അറിയിക്കുമെന്നും ഷെരിഫ് പറഞ്ഞു.
