നാലാം മണിക്കൂറിൽ പിണറായി വിജയൻ ധർമടത്ത് ലീഡ് നേടി

നാലാം മണിക്കൂറിൽ പിണറായി വിജയൻ ധർമടത്ത് ലീഡ് നേടി


തിരുവനന്തപുരം: വോട്ടെണ്ണലിന്റെ നാലു മണിക്കൂർ പിന്നിട്ടപ്പോൾ ധർമടത്ത് പിണറായി വിജയൻ മുന്നിൽ. 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്. റോഷി അഗസ്റ്റിൻ, വി.എൻ.വാസവൻ, ആർ.ബിന്ദു, ഗണേഷ് കുമാർ, പി.രാജീവ്, ഒ.ആർ.കേളു, വി.ശിവൻകുട്ടി, വീണാ ജോർജ്, അബ്ദുറഹിമാൻ, എം.ബി.രാജേഷ്, ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, പി.പ്രസാദ് എന്നിവർ പിന്നിലാണ്. യുഡിഎഫ് പ്രമുഖരെല്ലാം മുന്നിലാണ്. പേരാവൂരിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പിന്നിലാണ്. അവിടെ കെ.കെ.ശൈലജയ്ക്കാണ് ലീഡ്. ബേപ്പൂരിൽ പി.എ.മുഹമ്മദ് റിയാസ് മുന്നിൽ. എൽഡിഎഫ് 38, യുഡിഎഫ് 100, എൻഡിഎ 2 എന്നിങ്ങനെയാണ് സീറ്റ് നില.