സംസ്ഥാനത്താകെ യുഡിഎഫ് തരംഗം; 100 സീറ്റുകളില്‍ മുന്നില്‍; പിണറായി വിജയനും 13 മന്ത്രിമാരും പിന്നില്‍

സംസ്ഥാനത്താകെ യുഡിഎഫ് തരംഗം;  100 സീറ്റുകളില്‍ മുന്നില്‍; പിണറായി വിജയനും 13 മന്ത്രിമാരും പിന്നില്‍


തിരുവനന്തപുരം; സംസ്ഥാനത്താകെ യുഡിഎഫ് തരംഗം. 100 സീറ്റുകളിലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മുന്നിലെത്തിയിട്ടുള്ളത്. എല്‍ഡിഎഫിന് 39 സീറ്റുകളില്‍ മാത്രമാണ് ലീഡ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്തും, കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് പേരാവൂരിലിം പിന്നിലാണ്.  എന്‍ഡിഎ ഒരിടത്ത് മുന്നിലാണ്. 
വിജയം ഉറപ്പിച്ചതോടെ കന്റോണ്‍മെന്റ് ഹൗസില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തലസ്ഥാനത്തെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് പോയി.