തിരുവനന്തപുരം: പുതിയ സർക്കാർ അധികാരമേറ്റെടുത്തതിന് പിന്നാലെ നിയമസഭ സമ്മേളനം വിളിച്ചുചേർക്കുന്നതിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറോട് ശുപാർശ ചെയ്തതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മേയ് 21ന് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ നടത്താനും 22ന് സ്പീക്കറെ തെരഞ്ഞെടുക്കാനും ഗവർണറോട് ശിപാർശ ചെയ്തു. അമ്പലപ്പുഴ എം.എൽ.എയും മുൻ മന്ത്രിയുമായ ജി.സുധാകരനെ പ്രോ ടേം സ്പീക്കറായി നിയമിക്കാൻ തീരുമാനിച്ചു. അംഗീകാരം കിട്ടുന്നതിന് അനുസരിച്ച് 29ന് നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂൺ 5നാവും പുതിയ സർക്കാരിന്റെ ബജറ്റ് അവതരണം.
ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജാജു ബാബുവിനെ പുതിയ അഡ്വക്കേറ്റ് ജനറലായും ടി.ആസിഫലിയെ പുതിയ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയി നിയമിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
ജി.സുധാകരൻ പ്രോ ടേം സ്പീക്കർ; നിയമസഭ സമ്മേളനം മേയ് 21 മുതൽ
