കോട്ടയം: സ്വകാര്യ ബസിലെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. ഇതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കിലേക്ക് ഇടിച്ചുകയറി. ഇറക്കത്തില്‍ വച്ചാണ് ബസ് അപകടത്തില്‍പെട്ടത്. കോട്ടയം പൈക സ്വദേശി രാജേഷ് ഗോപാലകൃഷ്ണനാണ് (43) മരിച്ചത്. കോട്ടയം ഇടമറ്റത്ത് വച്ച് ഇന്ന് (മാര്‍ച്ച് 10) രാവിലെയാണ് അപകടമുണ്ടായത്.
ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ ബസ് െ്രെഡവര്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിടുകയും കലുങ്കിലേക്ക് ഇടിച്ചുകയറുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മുന്നിലുണ്ടായിരുന്ന തെങ്ങിലും ബസിടിച്ചു.
അതേസമയം, ബസിലെ 20 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആരുടെയും പരിക്ക് സാരമുള്ളതല്ല. വലിയ അപകടമാണ് ഒഴിവായത്. ബസിന്റെ െ്രെഡവറിരുന്ന ഭാഗമാണ് കലുങ്കിലേക്ക് ഇടിച്ചുകയറിയത്.
നിറയെ യാത്രക്കാരുമായി ബസ് അമിത വേഗത്തിലാണ് വന്നതെന്നു നാട്ടുകാര്‍ പറയുന്നു. െ്രെഡവറെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദ്യാര്‍ഥികളടക്കമുള്ള പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഓടിക്കുന്നതിനിടെ സ്വകാര്യ ബസിലെ ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു; നിയന്ത്രണം വിട്ട ബസ് കലുങ്കിലേക്ക് ഇടിച്ചുകയറി
